Posted inബിസിനസ്സ്

ജി.എസ്.ടി വരുമാനത്തില്‍ 6.5 ശതമാനം വര്‍ധന

ഓഗസ്റ്റ് മാസത്തില്‍ ചരക്കു സേവന നികുതി ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചത് 1.86 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 1.74 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി വരുമാനം. 6.5 ശതമാനം വര്‍ധന. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 11.37 ലക്ഷം കോടി രൂപ വാര്‍ഷിക ജി.എസ്.ടി വരുമാനമാണ് സര്‍ക്കാരിന് നേടാനായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 20.18 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. ഓഗസ്റ്റ് മാസത്തിലെ മൊത്ത പ്രാദേശിക വരുമാനം 1.37 ലക്ഷം കോടി രൂപയാണ്. 2024 […]

Posted inവിനോദം

‘പപ്പ ബുക്ക’യുടെ ട്രെയ്ലര്‍ പുറത്ത്

ഡോ. ബിജു സംവിധാനം ചെയ്ത ‘പപ്പ ബുക്ക’യുടെ ട്രെയ്ലര്‍ പുറത്ത്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പപ്പുവ ന്യൂ ഗിനിയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയാണ് ചിത്രം. ചരിത്രത്തില്‍ ആദ്യമായാണ് പാപ്പുവ ന്യൂ ഗിനി ഒസ്‌കാറിനായി ഔദ്യോഗികമായി ഒരു സിനിമ സമര്‍പ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സംവിധായകന്‍ സംവിധാനം ചെയ്ത ചിത്രം ഔദ്യോഗികമായി ഓസ്‌കാറില്‍ മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുവാനായി തിരഞ്ഞെടുക്കപ്പെടുന്നത്. പാപ്പുവ ന്യൂ ഗിനിയന്‍ ഭാഷ ആയ ടോക് പിസിന് ഒപ്പം ഹിന്ദി , […]

Posted inവിനോദം

‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ ബുക്കിംഗില്‍ ഒന്നാമത്

സൂപ്പര്‍ ഹീറോയായി കല്യാണിയും നസ്ലെന്‍, ചന്തു സലീം കുമാര്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ക്കൊപ്പം കാമിയോ റോളുകളും കസറിയ ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യവിസ്മയം സമ്മാനിച്ച് മുന്നേറുകയാണ്. റിലീസ് ചെയ്ത് ആദ്യ ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി അടക്കം നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വെന്നിക്കൊടി പാറിച്ചു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റു പോയ സിനിമ ലോകയാണ്. അവധി ദിവസമായ […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇഎല്‍ സ്‌കൂട്ടറുമായി ഏതര്‍ എനര്‍ജി

ഏതര്‍ എനര്‍ജി തങ്ങളുടെ പുതിയ ഇഎല്‍ സ്‌കേലബിള്‍ പ്ലാറ്റ്ഫോം ഏതര്‍ ഇഎല്‍01 കണ്‍സെപ്റ്റ് സ്‌കൂട്ടറിനൊപ്പം പുറത്തിറക്കി. പുതിയ ഫ്‌ലെക്‌സിബിള്‍ ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള ബ്രാന്‍ഡിന്റെ ആദ്യത്തെ ഉല്‍പ്പന്നമായിരിക്കും ഇഎല്‍01 ന്റെ പ്രൊഡക്ഷന്‍ പതിപ്പ്, 2026 ഉത്സവ സീസണില്‍ ഇത് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഇഎല്‍ പ്ലാറ്റ്ഫോം സര്‍വീസ് ഇടവേളകള്‍ 10,000 കിലോമീറ്ററായി ഇരട്ടിയാക്കുമെന്ന് അവകാശപ്പെടുന്നു. ഇത് നിലവിലെ 5,000 കിലോമീറ്ററിന്റെ ഇരട്ടിയാണ്. അസംബ്ലി സമയം 15 ശതമാനം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ, പുതിയ ആതര്‍ ഇഎല്‍ […]

Posted inപുസ്തകങ്ങൾ

പ്രകൃതി സംവാദം

യാഥാസ്ഥിതിക സാമൂഹികശാസ്ത്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ച്, ഇന്ത്യപോലുള്ള രാജ്യങ്ങള്‍ക്ക് പരിസ്ഥിതി അവബോധം ഇല്ലെന്നാണ് വാദം. എന്നാല്‍ ആഴത്തില്‍ ഗവേഷണം ചെയ്ത ഈ പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ ഈ വിവരണത്തെ വെല്ലുവിളിക്കുന്നു. യൂറോ-അമേരിക്കന്‍ ലോകത്തിനു പുറത്തുള്ള ഒരു രാജ്യത്തുനിന്നും പരിസ്ഥിതിയെക്കുറിച്ചുള്ള ഒരു പ്രധാന പഠനം. ‘പ്രകൃതി സംവാദം’. രാമചന്ദ്ര ഗുഹ. വിവര്‍ത്തനം: എന്‍.കെ. ഭൂപേഷ്. ഡിസി ബുക്‌സ്. വില 474 രൂപ.

Posted inആരോഗ്യം

സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

സമ്മര്‍ദ്ദം കുടലിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ഇത് കുടലിന്റെ ചലനശേഷി, കുടല്‍ മൈക്രോബയോം എന്നിവയെ മാറ്റുന്നു. ഇത് മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. സമ്മര്‍ദ്ദം കുടലിന്റെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാവുകയും ദഹന പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുകയും ചെയ്യും. ആഴത്തിലുള്ള ശ്വസനം, ധ്യാനം, ഭക്ഷണക്രമം തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കാം. ഓട്‌സ്, ചിയ വിത്തുകള്‍, പഴങ്ങള്‍ തുടങ്ങിയവ മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുക മാത്രമല്ല, ഗുണം ചെയ്യുന്ന കുടല്‍ […]

Posted inലേറ്റസ്റ്റ്

വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു

വഖഫ് നിയമത്തിൽ അടിയന്തര സ്റ്റേ വേണമെന്നാവശ്യപ്പെട്ട് സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് നിയമത്തിന്‍റെ പേരിൽ ഭൂമി പിടിച്ചെടുക്കുകയാണെന്നും കെട്ടിടങ്ങള്‍ തകര്‍ക്കുകയാണെന്നുമാണ് സമസ്ത ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം. നിലവിലെ നടപടികള്‍ തടയണമെന്നും അപേക്ഷയിൽ പറയന്നു. അഭിഭാഷകൻ സുള്‍ഫിക്കര്‍ അലിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സ്വകാര്യ ആശുപത്രികളെ വിമർശിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ

സ്വകാര്യ ആശുപത്രികളെ വിമർശിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സ ചെലവ് ഭീമമായി കൂടുന്നുവെന്നും പലരും ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒരേ നടത്തിപ്പുകാർ പല ആശുപത്രികളാണ് നടത്തുന്നത്. ലാഭത്തിന് വേണ്ടി നിക്ഷേപിക്കുന്നുവെന്നും ചികിത്സയല്ല ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശപ്രകാരം ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവിൽ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ജയിലിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ജപ്പാനിലേക്കും ചൈനയിലേക്കും നരേന്ദ്ര മോദി നടത്തിയ യാത്ര  വിജയമായതിന്‍റെ ആവേശത്തിൽ കേന്ദ്ര സർക്കാർ

ആദ്യം ജപ്പാനിലേക്കും പിന്നീട് ചൈനയിലേക്കും നരേന്ദ്ര മോദി നടത്തിയ യാത്ര  വിജയമായതിന്‍റെ ആവേശത്തിലാണ് കേന്ദ്ര സർക്കാർ. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു തുടങ്ങിയിരുന്നു എന്നാൽ വ്യാപാര രംഗത്തെ സമ്മർദത്തെ ഒന്നിച്ചെതിർ‍ക്കാനുള്ള ധാരണയാണ് മോദി നടത്തിയ കൂടിക്കാഴ്ചകളിലുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടാം എന്ന് ജപ്പാനും ചൈനയും റഷ്യയും അറിയിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇത് പകരമാകില്ലെങ്കിലും ട്രംപിന് ശക്തമായ സന്ദേശം നല്കാൻ ഇത് സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. അതേസമയം  ഇന്ത്യ – […]