ആദ്യം ജപ്പാനിലേക്കും പിന്നീട് ചൈനയിലേക്കും നരേന്ദ്ര മോദി നടത്തിയ യാത്ര വിജയമായതിന്റെ ആവേശത്തിലാണ് കേന്ദ്ര സർക്കാർ. ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവ ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചു തുടങ്ങിയിരുന്നു എന്നാൽ വ്യാപാര രംഗത്തെ സമ്മർദത്തെ ഒന്നിച്ചെതിർക്കാനുള്ള ധാരണയാണ് മോദി നടത്തിയ കൂടിക്കാഴ്ചകളിലുണ്ടായത്. ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി കൂട്ടാം എന്ന് ജപ്പാനും ചൈനയും റഷ്യയും അറിയിച്ചു. അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് ഇത് പകരമാകില്ലെങ്കിലും ട്രംപിന് ശക്തമായ സന്ദേശം നല്കാൻ ഇത് സഹായിക്കുമെന്ന് ഇന്ത്യ കരുതുന്നു. അതേസമയം ഇന്ത്യ – ചൈന ബന്ധത്തിൽ പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത പ്രകടമായി. നരേന്ദ്ര മോദി ചൈനയ്ക്കു മുന്നിൽ മുട്ടുമടക്കിയെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ ഇന്ത്യ – ചൈന – റഷ്യ സൗഹൃദത്തെ ഏവരും സ്വാഗതം ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആവശ്യപ്പെട്ടു.
ജപ്പാനിലേക്കും ചൈനയിലേക്കും നരേന്ദ്ര മോദി നടത്തിയ യാത്ര വിജയമായതിന്റെ ആവേശത്തിൽ കേന്ദ്ര സർക്കാർ
