Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐസിസിക്ക് മുന്നിൽ ഭീഷണിയുമായി പാക് ബോർഡ്

മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ടൂർണമെന്റിന്റെ പാനലിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ ഏഷ്യാ കപ്പിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പാകിസ്ഥാൻ പിന്മാറാൻ സാധ്യതയെന്ന് പിസിബി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി മുന്നറിയിപ്പ് നൽകി. ഐസിസി പെരുമാറ്റച്ചട്ടവും എംസിസി നിയമങ്ങളും ലംഘിച്ചുവെന്നാരോപിച്ച് മാച്ച് റഫറിയെ ഉടൻ നീക്കം ചെയ്യണമെന്ന് പിസിബി ആവശ്യപ്പെട്ടതായി നഖ്‌വി തിങ്കളാഴ്ച അറിയിച്ചു. ഐസിസി പെരുമാറ്റച്ചട്ടവും ക്രിക്കറ്റ് സ്പിരിറ്റുമായി ബന്ധപ്പെട്ട എംസിസി നിയമങ്ങളും മാച്ച് റഫറി ലംഘിച്ചതായി പിസിബി ഐസിസിക്ക് പരാതി നൽകിയിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഫിറോസിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.ടി. ജലീൽ

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരേ വീണ്ടും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കെ.ടി. ജലീൽ എംഎൽഎ. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ദോത്തി ചലഞ്ചിൽ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്ന് ജലീൽ ഫെയ്സ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഐടി വകുപ്പിന് തെളിവുകൾ സഹിതം ചൊവ്വാഴ്ച പരാതി നൽകുമെന്നും ജലീൽ പറഞ്ഞു. 2,72,000 ദോത്തികളാണ് വിതരണം ചെയ്തത്. അങ്ങനെവരുമ്പോൾ മൊത്തം 16 കോടി 32 ലക്ഷം രൂപയാണ് സമാഹരിച്ചിട്ടുണ്ടാവുക. ഇത്രയധികം തുണി വാങ്ങുമ്പോൾ ഒന്നിന് 200 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത നടപടി പ്രതീക്ഷ നൽകുന്നതെന്ന് കാന്തപുരം മുസ്‌ലിയാർ

വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത സുപ്രീം കോടതിയുടെ നടപടി പ്രതീക്ഷ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജനാധിപത്യപരവും സമാധാനപൂർണവുമായ, പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാവണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു

സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സ്പെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജോലിയിൽ പ്രവേശിച്ച് അനുരാഗ്

തൃശ്ശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയിൽ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഈഴവ വിഭാഗത്തില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിച്ചിരുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിച്ചിരുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയുടെ അറസ്റ്റിന് പിന്നാലെ വിശദമായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് കെപിസിസി

നേതാക്കൾക്കെതിര ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ നടപടി വേണമെന്ന് ഇന്ന് നടന്ന കെപിസിസി നേതൃയോഗത്തിൽ ആവശ്യം ഉയര്‍ന്നു. സൈബര്‍ ആക്രമണത്തില്‍ പാര്‍ട്ടി ഡിജിറ്റല്‍ മീഡിയ സെല്ലിന് പങ്കുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശമുണ്ട്. വി ടി ബല്‍റാം അടക്കമുള്ളവരുടെ സമിതിക്കാണ് അന്വേഷണ ചുമതല. അതേസമയം സൈബർ ആക്രമണം നിർത്തണമെന്നും ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവർ അത് അവസാനിപ്പിക്കണമെന്നും പാർട്ടിക്ക് ഗുണം ചെയ്യുന്ന പരിപാടിയല്ല അതെന്നും കെ മുരളീധരന്‍ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ബിന്ദു

തിരുവനന്തപുരം പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്യായമായ തടവിൽ വെച്ച ബിന്ദു മനുഷ്യാവകാശ കമ്മീഷന് രേഖാമൂലം നൽകിയ പരാതിയിൽ വ്യക്തമാക്കി. സർക്കാർ ജോലി നൽകണമെന്നും പരാതിയിൽ അപേക്ഷയുണ്ട്. പേരൂർക്കട സ്റ്റേഷനിൽ നടന്ന പൊലീസ് തിരക്കഥയാണ് ബിന്ദുവിനെതിരായ കേസെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അതേസമയം, എംജിഎം പൊൻമുടി വാലി പബ്ലിക് സ്കൂളില്‍ ബിന്ദു പ്യൂണായി ജോലിയിൽ പ്രവേശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി

ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ഡോ. എ. നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി. ജില്ലാ കോടതിയുടെ ശിക്ഷാവിധിക്കെതിരെ നീലലോഹിതദാസന്‍ നാടാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. നീലലോഹിതദാസന്റെ അപ്പീല്‍ അംഗീകരിച്ച ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ശിക്ഷ റദ്ദാക്കുകയായിരുന്നു. കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരിയുമായ ഐഎഫ്എസ് ഉദ്യോഗസ്ഥയുടെയും മറ്റു സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് നാടാരെ വിചാരണ കോടതിയും ജില്ലാ കോടതിയും ശിക്ഷിച്ചിരുന്നത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്‍ ചില അവ്യക്തതകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ശിക്ഷാനടപടി റദ്ദാക്കുകയായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട് 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന് സഞ്ജയ് റാവുത്ത്

ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട് 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന് ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത്. ഇതില്‍ 25,000 കോടി പോയിരിക്കുന്നത് പാകിസ്താനിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് ആയിരംകോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനുമേല്‍ 11.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നു. ഇതില്‍ 25,000 കോടി പാകിസ്താനിലേക്കാണ് പോയത്. ഈ പണം നമുക്കെതിരേ ഉപയോഗിക്കപ്പെടും. ഇത് കേന്ദ്രസര്‍ക്കാരിനോ ബിസിസിഐയ്ക്കോ അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.