ത്വരിതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിനും ‘വികസിത് ഭാരത്’ എന്ന ദര്‍ശനം സാക്ഷാത്കരിക്കുന്നതിനും നിര്‍മിത ബുദ്ധി നിര്‍ണായകമാണെന്ന് നീതി ആയോഗ്. എട്ട് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ രാജ്യം ഉല്‍പ്പാദനക്ഷമതയും സാങ്കേതിക നവീകരണവും ഒരുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഈ പരിവര്‍ത്തനത്തിന്റെ കേന്ദ്രബിന്ദുവാണ് എ.ഐയെന്ന് നീതി ആയോഗും നീതി ഫ്രോണ്ടിയര്‍ ടെക് ഹബും ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായങ്ങളില്‍ വ്യാപകമായി എ.ഐ ഉള്‍പ്പെടുത്തുന്നത് 2035 ഓടെ ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന ജിഡിപിയായ 6.6 ട്രില്യണ്‍ ഡോളറില്‍ നിന്ന് 8.3 ട്രില്യണ്‍ ഡോളറാക്കി […]
കാന്താര-2 ഒക്ടോബര്‍ 2 ന് തന്നെ റിലീസ്
കാന്താര-2ന് ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക് പിന്‍വലിച്ച് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. ഹോംബാലെ ഫിലിംസിന്റെ കാന്താര സിനിമയുടെ രണ്ടാം ഭാഗം കേരളത്തില്‍ ഒക്ടോബര്‍ 2 ന് തന്നെ പ്രദര്‍ശിപ്പിക്കും. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനില്‍ 55 ശതമാനം വിതരണക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യത്തെ രണ്ട് ആഴ്ച(14 ദിവസം) ഹോള്‍ഡ് ഓവര്‍ ഇല്ലാതെ 55 ശതമാനവും രണ്ടാമത്തെ ആഴ്ചയില്‍ 50 ശതമാനം വീതവും വിതരണക്കാര്‍ക്ക് നല്‍കാമെന്ന് ധാരണയിലെത്തി. 2022ല്‍ ഋഷഭ് ഷെട്ടി സംവിധാനത്തില്‍ […]
ബുക്ക് മൈ ഷോ ഓള്‍ ടൈം റെക്കോഡ് നേടി ‘ലോക’
ബോക്‌സ് ഓഫിസിലും ടിക്കറ്റ് ബുക്കിങ്ങിലും റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ലോക’. ബുക്ക് മൈ ഷോയിലെ ഓള്‍ ടൈം റെക്കോര്‍ഡാണ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്‍പന ആണ് ‘ലോക’യുടേത്. 4.52 ലക്ഷം ടിക്കറ്റുകളാണ് 18 ദിവസങ്ങള്‍ കൊണ്ട് ബുക്ക് മൈ ഷോ ആപ്പ് വഴി വിറ്റഴിഞ്ഞത്. 4.51 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം. […]
റേഞ്ച് റോവര്‍ സ്വന്തമാക്കി സഞ്ജു സാംസണ്‍
പുത്തന്‍ വാഹനം സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ്താരം സഞ്ജു സാംസണ്‍. റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയ്ക്കടുത്ത് വില വരുന്ന വാഹനം സാന്റോറിനി ബ്ലാക്ക് നിറത്തിലാണ് വരുന്നത്. ഭംഗി പോലെ തന്നെ സുരക്ഷയുടെ കാര്യത്തിലും റേഞ്ച് റോവര്‍ മുന്നിലാണ്. ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍ഇഡി. ഹെഡ്ലാമ്പ്, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍ഇഡി ടെയ്ല്‍ലാമ്പ് തുടങ്ങിയവ കൊണ്ട് മനോഹരമാണ് […]
നാടുഗദ്ദിക നാടകവും അനുഭവവും
എഴുപതുകളില്‍ കേരളസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവര്‍ഗ്ഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ആദിവാസിസ്ത്രീകളായ നടികളെ ദുര്‍ഗുണപരിഹാരജയിലിലേക്കും അയച്ചു. ജയില്‍മുറ്റത്ത് സഹതടവുകാര്‍ക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ‘നാടുഗദ്ദിക നാടകവും അനുഭവവും’. ബേബി കെ.ജെ. ഡിസി ബുക്‌സ്. വില […]
ബദാം അമിതമായി കഴിക്കരുത്!
ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കള്‍ അടങ്ങിയതാണ് ബദാം. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും ചര്‍മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസവും നലോ അഞ്ച് ബദാം വെള്ളത്തില്‍ കുതിര്‍ത്തു കഴിക്കുന്ന പലരുടെയും ദിനചര്യയുടെ ഭാഗമാണ്. ബദാം ഹൃദയാരോഗ്യത്തിന് വളരെ ഗുണകരമാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കും. എന്നാല്‍ ബദാം കഴിക്കുമ്പോള്‍ സംഭവിക്കുന്ന ചില അബദ്ധങ്ങള്‍ അവയുടെ ഗുണങ്ങള്‍ ലഭ്യമാകുന്നത് തടയും. ബദാം അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍, വിറ്റാമിന്‍ ഇയുടെ അളവു കൂടുക, […]
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ചസംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി
കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നിഹാൽ റഹ്മാൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ ഗണേഷ്, അസ്‌ലം, അൽ അമീൻ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ ഷാജഹാനെ സ്ഥലംമാറ്റികൊണ്ട് വകുപ്പ് തല നടപടിയും വന്നിരുന്നു. […]
തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് വീണ്ടും ഉപകരണം വാങ്ങുന്നു
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ രണ്ട് കോടിരൂപ ചെലവിൽ മൂത്രാശയ കല്ല് പൊടിക്കാനുള്ള ഉപകരണം വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി. ESWL ഉപകരണത്തിന്‍റെ കാലാവധി കഴിഞ്ഞെന്നും പുതിയ ഉപകരണത്തിനായി രണ്ട് വർഷമായി കാത്തിരിക്കുകയാണെന്നും ഡോ ഹാരിസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തിലെ പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമാണ് പുറത്തുവന്നതെന്നും വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നുമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ചുള്ള പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും […]
മില്‍മ പാലിന് വില കൂട്ടില്ല
ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തില്‍ പാല്‍ വില കൂട്ടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മില്‍മ പാലിന് വില കൂട്ടേണ്ടെന്ന് തീരുമാനം. പാല്‍വില വര്‍ധിപ്പിക്കേണ്ടെന്ന് മില്‍മയ്ക്ക് നിലപാടില്ലെന്നും അതിനുള്ള സാഹചര്യം ഒരുക്കേണ്ടതുണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ കെ എസ് മണി അറിയിച്ചു. ഓണത്തിന് ശേഷം പാല്‍വില പരമാവധി അഞ്ച് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് വലിയ പ്രചരണം ഉണ്ടായിരുന്നു. നേരത്തെ പാല്‍വില കൂട്ടേണ്ടതിന്റെ സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച ശേഷമാണ് […]
