കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭാകവാടത്തിൽ സമരം ഇരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കവാടത്തില്‍ സത്യാഗ്രഹ സമരമിരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എകെഎം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷത്തിൻ്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്. […]
സായാഹ്ന വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച
◾https://dailynewslive.in/ സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ ചര്‍ച്ച ചെയ്ത് നിയമസഭ. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിക്കുകയായിരുന്നു. ◾https://dailynewslive.in/ വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ പോലിസിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതെ പിടിച്ചുവച്ചത് പൊലീസ് ആണെന്നും ഇതു […]
റെക്കോഡ് തിരുത്തി സ്വര്‍ണ വില കുതിക്കുന്നു
റെക്കോഡ് തിരുത്തി സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ധിച്ച് 10,260 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,560 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 2 രൂപ കൂടി 137 രൂപയിലെത്തി. ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ […]
ചാറ്റ് ജി.പി.റ്റിയെ പിന്നിലാക്കി ജെമിനിയുടെ തേരോട്ടം
ഇമേജ് എഡിറ്റിംഗ് ഫീച്ചറായ ‘നാനോ ബനാന’ ട്രെന്‍ഡ് അടങ്ങും മുമ്പേ പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ജെമിനി. സ്വന്തം ചെറുപ്പകാലത്തെ കൂടെ കൂട്ടാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റാണ് ‘ഹഗ് മൈ യംഗര്‍ സെല്‍ഫ്’. കുട്ടിക്കാലത്തെ നിങ്ങളുടെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോയുമായി ചേര്‍ക്കുകയാണ് ഹഗ് മൈ യംഗര്‍ സെല്‍ഫ്. ചാറ്റ് ജി.പി.റ്റിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെമിനിയുടെ മുന്നേറ്റം. ഓഗസ്റ്റ് 26ന് നാനോ ബനാന പുറത്തിറക്കിയ ശേഷം ജെമിനി 2.3 കോടി ഉപയോക്താക്കളെയാണ് നേടിയത്. 50 കോടി […]
‘ഇന്നസെന്റ് ‘ സിനിമയിലെ ‘അമ്പമ്പോ…’ ഗാനം
പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടന്‍ ശൈലിയിലുള്ള ഗാനത്തിന്റെ അഡീഷനല്‍ കംപോസിഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്റ് ‘ എത്തുന്നത്. സര്‍ക്കാര്‍ ഓഫീസിലെ […]
‘ടു മെന്‍’ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് 19ന്
എം എ നിഷാദ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘ടു മെന്‍’. മുഹാദ് വെമ്പായം ആണ് ചിത്രം സംവിധാനം ചെയ്തത്. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. മനോരമമാക്‌സിലൂടെ സെപ്തംബര്‍ 19 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എം എ നിഷാദിനൊപ്പം ഇര്‍ഷാദ് […]
വില പ്രഖ്യാപിച്ച് മാരുതി വിക്ടോറിസ്
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്തിടെ അവരുടെ പുതിയ എസ്യുവി മാരുതി വിക്ടോറിസ് എസ്യുവി അവതരിപ്പിച്ചു. ഇപ്പോള്‍ കമ്പനി ഈ എസ്യുവിയുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ആകര്‍ഷകമായ രൂപവും നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പുതിയ മാരുതി വിക്ടോറിസിന്റെ അടിസ്ഥാന വേരിയന്റിന് 10,49,900 രൂപയാണ് എക്‌സ്-ഷോറൂം വില. മാരുതി വിക്ടോറിസ് 21 വേരിയന്റുകളില്‍ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, ഇ-സിവിടിയോടുകൂടിയ സ്‌ട്രോംഗ് ഹൈബ്രിഡ്, ആള്‍ഗ്രിപ്പ് സെലക്ട് ഓള്‍-വീല്‍ […]
നിധിചാല സുഖമാ
ബലിദാനിയെന്നും ത്യാഗിയെന്നും സ്വദേശിയെന്നും വിദേശിയെന്നും ദേശദ്രോഹിയെന്നും അര്‍ബന്‍ നക്‌സലെന്നും മറ്റും മറ്റും വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തി മാരകമായി വ്യാഖ്യാനിക്കുന്ന, മര്‍ദ്ദകരുടെ കൈയിലെ പ്രധാന ആയുധങ്ങളിലൊന്ന് ഭാഷയായിമാറുന്ന ഫാസിസത്തിന്റെ നടപ്പുകാലത്ത് നേരിന്റെ കൊള്ളിയാനാകുന്ന ഭാഷയുടെ വിസ്മയം. പല ലോകങ്ങളിലേക്കും ഓര്‍മ്മകളിലേക്കും അനുഭവങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ഒഴുകിപ്പരക്കുമ്പോഴും വരികള്‍ക്കിടയിലൂടെ വര്‍ത്തമാനകാലം തിളച്ചുപതഞ്ഞുതൂവുന്ന മുപ്പത്തിരണ്ടു കവിതകള്‍. കെ.സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘നിധിചാല സുഖമാ’. മാതൃഭൂമി. വില 136 രൂപ.
മോഷന്‍ സിക്‌നസിനെ സ്വാധീനിക്കുന്ന പാട്ടുകള്‍
യാത്രക്കിടെ കേള്‍ക്കുന്ന പാട്ടുകള്‍ പോലും മോഷന്‍ സിക്‌നസിനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഫ്രോണ്ടിയേഴ്സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധകരിച്ച പഠനത്തില്‍ ദുഖഭാവത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നത് മോഷന്‍ സിക്‌നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു. സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്‌നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം […]
മദ്ധ്യാഹ്ന വാർത്തകൾ
സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതിനെ തുടർന്നുള്ള ചർച്ച പുരോഗമിക്കുന്നു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ സുജിത്ത് നേരിട്ട പൊലീസിൻ്റെ കസ്റ്റഡി മർദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തിൽ റോജി എം ജോൺ എം എൽ എ സംസാരിച്ചത്. നിയമസഭയിൽ പിണറായി വിജയന്റെ […]
