Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാലിയേക്കരയിലെ ടോള്‍ പിരിവിന് ഹൈക്കോടതി ഇന്നും അനുമതി നല്‍കിയില്ല

പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഹൈക്കോടതി ഇന്നും അനുമതി നല്‍കിയില്ല. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രിയാണെന്ന് ഷാഫി പറമ്പിവല്‍ എംപി

കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാർട്ടി പണിയാണെന്നും സംസ്ഥാനത്ത് ഏറി വരുന്ന പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതൻ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി ഷാഫി പറമ്പിവല്‍ എംപി. തലപ്പത്ത് ഇരിക്കുന്നവരുടെ ആറ്റിറ്റ്യൂഡാണ് താഴോട്ട് രോഗം പോലെ പൊലീസിലേക്ക് പടരുന്നത്. പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറി. ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പ്രതികരണത്തിന്‍റെ കാലതാമസം ഗുണ്ടകൾക്കൊപ്പമാണെന്ന സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.കൊടും ക്രിമിനൽ കൊടി സുനിയെ മദ്യവും ടച്ചിങ്സും നൽകി സ്വീകരിക്കുന്നു എന്നാൽ പാവപ്പെട്ടവരെ കറുത്ത മുഖമൂടിയിട്ട് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിലമേൽ അപകടത്തിൽ കടുത്ത നടപടികളുമായി എംവിഡി

കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിന്റെ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 22 കുട്ടികൾക്ക് പരിക്കേറ്റതിൽ കടുത്ത നടപടികളുമായി മോട്ടോർവാഹന വകുപ്പ്. സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തേക്കും. സ്കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും

സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുരേഷ്ഗോപിക്കെതിരെ ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേസെടുക്കില്ല

കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.  

Posted inGeneral

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടി

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയതിനാൽ ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. പോർട്ടലിലെ സാങ്കേതിക തകരാറുകൾ കാരണം നികുതിദായകർക്ക് റിട്ടേൺ സമർപ്പിക്കാൻ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. വിവിധ കോണുകളിൽ നിന്ന് ഉയർന്ന ഈ ആവശ്യം പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാൻ തീരുമാനിച്ചത്.ഇതുവരെ 7.3 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു. സമയപരിധിക്കുളളില്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ നികുതി ദായകര്‍ക്ക് പിഴ അടയ്ക്കേണ്ടി വരും. ഇതിനു പുറമെ ആനൂകൂല്യങ്ങളും നഷ്ടമാകും.  

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിൽ മെല്ലെപ്പോക്ക് തുടർന്ന് സർക്കാർ

എംഎസ്‌സി എൽസ-3 കപ്പൽ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കുന്നതിൽ  മെല്ലെപ്പോക്ക് തുടർന്ന് സർക്കാർ. ബാധ്യത 132 കോടിയിൽ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സർക്കാർ ഇതുവരെ എതിർപ്പ് അറിയിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാൽ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം. എംഎസ്എസി എൽസയിൽ നിന്ന് വീണ കണ്ടെയ്നറിൽ കുടുങ്ങി നിരവധി മത്സ്യത്തൊഴിലാളികളുടെ  വലകൾ കീറിയതിനെ തുടർന്ന് നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാൻ വക്കീൽ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഇവര്‍. ഇതിനിടെയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആഗോള അയ്യപ്പ സംഗത്തിലെ  പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും

ആഗോള അയ്യപ്പ സംഗത്തിൽ ഓൺലൈനായി ഇതുവരെ 4590 പേര് അപേക്ഷ നൽകിയെങ്കിലും പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും. അദ്ദേഹവും  മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | സെപ്റ്റംബര്‍ 16, ചൊവ്വാഴ്ച

◾https://dailynewslive.in/ പൊലീസ് അതിക്രമങ്ങളെ ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടത് മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചതായി സ്ഥിരീകരണം. ഈമാസം 11-ാം തീയതി നടന്ന തിരുവനന്തപുരം കൊല്ലം സ്വദേശികളുടെ മരണത്തിലാണ് സ്ഥിരീകരണം. ഇതോടെ അമിബിക് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലെ ശസ്ത്രക്രിയ ഉപകരണ ക്ഷാമം മാറ്റാൻ കൂടുതൽ ഇടപെടൽ തുടങ്ങി ആരോഗ്യവകുപ്പ് . ഡോ ഹാരിസ് […]