കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിന്റെ വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് 22 കുട്ടികൾക്ക് പരിക്കേറ്റതിൽ കടുത്ത നടപടികളുമായി മോട്ടോർവാഹന വകുപ്പ്. സ്കൂൾ ബസിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. കൂടാതെ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തേക്കും. സ്കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തൽ. ഇന്ന് നേരിട്ട് ഹാജരാകാൻ സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലമേൽ അപകടത്തിൽ കടുത്ത നടപടികളുമായി എംവിഡി
