ആഗോള അയ്യപ്പ സംഗത്തിൽ ഓൺലൈനായി ഇതുവരെ 4590 പേര് അപേക്ഷ നൽകിയെങ്കിലും പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോർഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷൻ നടപടി അവസാനിപ്പിച്ചു. വിവിധ സെഷനുകളിൽ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റർ പ്ലാൻ വിഷയാവതരണം നടത്തുന്നത് കെ ജയകുമാർ ഐഎഎസ് ആയിരിക്കും. അദ്ദേഹവും മാത്യു ജോസഫും മാസ്റ്റർ പ്ലാൻ ഹൈപ്പർ കമ്മിറ്റി അംഗങ്ങളായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആഗോള അയ്യപ്പ സംഗത്തിലെ പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കും
