എം എ നിഷാദ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘ടു മെന്‍’. മുഹാദ് വെമ്പായം ആണ് ചിത്രം സംവിധാനം ചെയ്തത്. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. മനോരമമാക്സിലൂടെ സെപ്തംബര്‍ 19 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്വിന് നിര്‍മ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എം എ നിഷാദിനൊപ്പം ഇര്‍ഷാദ് അലിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്വിന്, മിഥുന് രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു.
‘ടു മെന്‍’ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് 19ന്
