Untitled design 2025 09 15T113511.724

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ എത്തിച്ച സംഭവത്തിൽ കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. നിഹാൽ റഹ്മാൻ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുമാണ് പരാതി നൽകിയത്. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടിയെടുക്കണം എന്നാണ് ആവശ്യം. എസ്എഫ്ഐ പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ ഗണേഷ്, അസ്‌ലം, അൽ അമീൻ എന്നിവരെയാണ് മുഖംമൂടി ധരിപ്പിച്ച് വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാൻ കോടതിയിൽ ഹാജരാക്കിയത്. സംഭവത്തിൽ ഷാജഹാനെ സ്ഥലംമാറ്റികൊണ്ട് വകുപ്പ് തല നടപടിയും വന്നിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *