വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത സുപ്രീം കോടതിയുടെ നടപടി പ്രതീക്ഷ നൽകുന്നതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വഖ്ഫിന്റെ സുതാര്യതയെയും സ്വഭാവത്തെയും തകർക്കുംവിധം തയ്യാറാക്കിയ ഭേദഗതി ബില്ലിലെ ചില വകുപ്പുകൾ സ്റ്റേ ചെയ്ത നടപടി ഭരണഘടനാ അവകാശങ്ങളുടെ സംരക്ഷണത്തിനും ജനാധിപത്യ പോരാട്ടങ്ങൾക്കും കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജനാധിപത്യപരവും സമാധാനപൂർണവുമായ, പക്വമായ ഇടപെടലുകൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഇനിയും ഉണ്ടാവണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കൂട്ടിച്ചേർത്തു.
വഖഫ് നിയമഭേദഗതി ബിൽ ഭാഗികമായി സ്റ്റേചെയ്ത നടപടി പ്രതീക്ഷ നൽകുന്നതെന്ന് കാന്തപുരം മുസ്ലിയാർ
