ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട് 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന് ശിവസേനാ നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്ത്. ഇതില്‍ 25,000 കോടി പോയിരിക്കുന്നത് പാകിസ്താനിലേക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍നിന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന് ലഭിച്ചത് ആയിരംകോടി രൂപയാണെന്നും റാവുത്ത് പറഞ്ഞു. ഇന്നലത്തെ മത്സരത്തിനുമേല്‍ 11.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നു. ഇതില്‍ 25,000 കോടി പാകിസ്താനിലേക്കാണ് പോയത്. ഈ പണം നമുക്കെതിരേ ഉപയോഗിക്കപ്പെടും. ഇത് കേന്ദ്രസര്‍ക്കാരിനോ ബിസിസിഐയ്ക്കോ അറിയാമോ എന്നും അദ്ദേഹം ചോദിച്ചു.
ഇന്ത്യ-പാകിസ്താന്‍ മത്സരവുമായി ബന്ധപ്പെട്ട് 1.5 ലക്ഷംകോടിയുടെ വാതുവെപ്പ് നടന്നെന്ന് സഞ്ജയ് റാവുത്ത്
