ആഗോള അയ്യപ്പ സംഗമത്തിനെതിരൊയ ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഹർജിക്കാരനായ ഡോ.പി.എസ് മഹേന്ദ്രകുമാറിന്റെ അഭിഭാഷകൻ എം.എസ് വിഷ്ണു ശങ്കർ പരാമർശിച്ചു. ശനിയാഴ്ച്ചയാണ് പരിപാടിയെന്നും അതിനാൽ അടിയന്തരമായി വാദം കേൾക്കണമെന്നും വിഷ്ണു ശങ്കർ ആവശ്യം ഉന്നയിച്ചു. ഇതോടെ ഹർജികൾ ബുധനാഴ്ച്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതെസമയം ഹർജികളിൽ ദേവസ്വം ബോർഡ് തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്.
അയ്യപ്പ സംഗമത്തിനെതിരൊയ ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച്ച പരിഗണിക്കും
