കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിച്ചിരുന്ന ഒരാളെ കൂടി കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴക്കുന്ന് സ്വദേശി മജീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ജയിലിലേക്ക് ലഹരി എറിഞ്ഞു കൊടുക്കുന്നതിനിടെ പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായിരുന്നു. ഈ സംഘത്തിലെ പ്രധാന കണ്ണിയാണ് മജീഫ്. ഇയാൾ നിരവധി ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വിശദമാക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, ലഹരി വിൽപ്പനയും വ്യാപകമാണെന്ന് അക്ഷയുടെ അറസ്റ്റിന് പിന്നാലെ വിശദമായിരുന്നു.
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരി എത്തിച്ചിരുന്ന ഒരാളെ കൂടി അറസ്റ്റ് ചെയ്തു
