1 25

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തുപകരുന്നതിനുമായി കുവൈത്ത് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച ദീര്‍ഘകാല റെസിഡന്‍സി പ്രോഗ്രാമിലെ പ്രഥമ ‘ഗോള്‍ഡന്‍ റെസിഡന്‍സി’ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ. യൂസഫലിക്ക്. കുവൈത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വിദേശിക്ക് 15 വര്‍ഷത്തെ ദീര്‍ഘകാല റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നത്. കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബയില്‍ നിന്ന് എം.എ. യൂസഫലി ഔദ്യോഗികമായി ഗോള്‍ഡന്‍ റെസിഡന്‍സി പെര്‍മിറ്റ് ഏറ്റുവാങ്ങി. യു.എ.ഇ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ കുവൈത്തിന്റെയും ആദ്യ ഗോള്‍ഡന്‍ വിസ/റെസിഡന്‍സി നേടുന്ന വ്യക്തിയെന്ന അപൂര്‍വ നേട്ടമാണ് ഇതോടെ എം.എ. യൂസഫലി സ്വന്തമാക്കിയത്. ജൂണ്‍ 15-നാണ് കുവൈത്ത് ഈ ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്. യോഗ്യരായ വന്‍കിട വിദേശ നിക്ഷേപകര്‍ക്കും അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്കും 15 വര്‍ഷം വരെ കാലാവധിയുള്ള റെസിഡന്‍സി പെര്‍മിറ്റ് ഇതിലൂടെ ലഭിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *