നാളെ പുറത്തിറക്കുന്ന സ്വർഗസ്ഥനായ ഗാന്ധിജി എന്ന തന്റെ പുസ്തകത്തിലെ അവസാന അധ്യായത്തിൽ നിലപാട് വ്യക്തമാക്കി കെടി ജലീൽ . പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരുമെന്നും ഇപ്പോൾ വിരമിക്കൽ മൂഡിലാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരനായ തനിക്ക് ഇതുവരെയും സിപിഎം നൽകിയ വലിയ പരിഗണനയ്ക്ക് നന്ദി പറയുന്നുവെന്നും സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീൽ പുസ്തകത്തിൽ വ്യക്തമാക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തോട് എന്തുകൊണ്ട് വിടപറയുന്നു എന്നതിന് വിശദീകരണമായി കത്ത് രൂപത്തിലാണ് എഴുത്ത്. തൻ്റെ രാഷ്ട്രീയ ഗുരുനാഥനായ കൊരമ്പയിൽ അഹമ്മദാജിക്കും, ഇടതുപക്ഷ ചേരിയിൽ തനിക്ക് തണലായ കോടിയേരി ബാലകൃഷ്ണനുമാണ് പുസ്തകം, ജലീൽ സമർപ്പിച്ചിരിക്കുന്നത്. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ പ്രഖ്യാപിച്ചിരുന്നു.
പാർട്ടി ആവശ്യപ്പെട്ടാൽ സേവനം തുടരുമെന്ന് കെടി ജലീൽ
