സംസ്ഥാനത്തെ ലഹരിമാഫിയയെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് രൂപം നല്‍കിയിരിക്കുന്ന ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് പദ്ധതിക്ക് സമ്പൂര്‍ണ്ണ പിന്തുണയും സഹകരണവും നല്‍കുമെന്ന് കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി.ഉപയോഗിക്കുന്നവനെ കണ്ടെത്തിയാല്‍ വാഹകനെയും ഉറവിടത്തെയും കണ്ടെത്തി ഉന്മൂലം ചെയ്യാന്‍ സാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ യാതൊരു കാരണവുംകൂടാതെ സ്ഥിരം തമ്പടിക്കുകയും കുട്ടികളെ സ്വാധീനിക്കുകയും ചെയ്യുന്നവരെ കസ്റ്റഡിയിലാക്കാന്‍ ഷാഡോ പൊലീസിനെ നിയോഗിക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധ സമിതി ആവശ്യപ്പെട്ടു.
ഓപ്പറേഷന് തൂഫാന് കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ പിന്തുണ
