കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്ത് അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമെന്ന് വിവരം. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരുഭാഗം പൊളിഞ്ഞുവീണത്. 14-ാം വാർഡിൻ്റെ അടച്ചിട്ട ബാത്ത്റൂം ഭാഗമാണ് ഇടിഞ്ഞു വീണത്. ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്ന സ്ത്രീയെ പുറത്തെടുത്തത്.
കോട്ടയം മെഡിക്കല്‍ കോളേജിൽ അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ത്രീയെ പുറത്തെടുത്തതെന്ന് വിവരം
