കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്നാടിന്റെ നടപടി. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാർ അണക്കെട്ടന്റെ സ്പിൽ വേയിലെ ഷട്ടറുകൾ തുറന്നത്. 13 സ്പില്‍വേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ആദ്യം ഉയർത്തിയിത്.
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ജലനിരപ്പ് താഴ്ന്നതോടെ സ്പിൽ വേയിലെ ഷട്ടറുകള്‍ അടച്ചു
