ഇറാൻ അമേരിക്ക ധാരണാപത്രത്തിലെ അഞ്ച് വ്യവസ്ഥകൾ നടപ്പിലാക്കിയതിനു ശേഷം മാത്രമേ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കുകയുള്ളുവെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബാഫ് വ്യക്തമാക്കി. ഇറാൻ്റെ ആണവ അവകാശങ്ങൾ ഉപേക്ഷിക്കില്ലെന്നും, യുറേനിയം സമ്പുഷ്ടീകരണം ഇറാൻ്റെ നിയമാനുസൃതവും നിഷേധിക്കാനാവാത്തതുമായ അവകാശമാണ്, അന്തിമ കരാറിലെത്തുന്നതിനുള്ള ധാരണാപത്രത്തിലെ 60 ദിവസത്തെ കാലയളവ് നീട്ടാൻ കഴിയും അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ രക്ഷാ കൗൺസിലും ഏർപ്പെടുത്തിയ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുന്നതുവരെ ചർച്ചകൾ തുടരുമെന്നും ഗാലിബഫ് വ്യക്തമാക്കി.
ധാരണാപത്രത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതുവരെ ചർച്ചകൾക്കില്ലെന്ന് ഇറാൻ
