ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു നടന്ന വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ. കൊച്ചിയിലെ ക്രിമിനൽ കേസ് പ്രതികളുടെ യോഗത്തിൽ കെ സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കണ്ടതാണെന്നും കൊച്ചിയിൽ ഉണ്ടെന്നറിഞ്ഞായിരുന്നു 20 പേർ കാണാൻ അനുവാദം ചോദിച്ചതെന്നും സംഘാടകർ പറയുന്നു. എന്നാൽ നൂറോളം പേർ യോഗത്തിനെത്തി. ഓപ്പറേഷൻ തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരെന്ന് യോഗത്തിന്റെ സംഘാടകൻ സുഹൈൽ ഷാജഹാൻ പറഞ്ഞു. കൈകാര്യം ചെയ്യാൻ കഴിവുള്ളവർ വേണം, മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ലെന്നും സുഹൈൽ ഷാജഹാൻ പറഞ്ഞു.
ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടു നടന്ന വിവാദ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ
