ആസൂത്രണ ബോർഡിലേക്ക് പിഎസ് സി നടത്തിയ പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്ന് യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ്. ഒന്നാം റാങ്കുകാരൻ ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ്, നിലവിലെ റാങ്ക് പട്ടിക അനുസരിച്ച് ജോലി ലഭിച്ചവരുടെ നിയമനം റദ്ദ് ചെയ്യണം. കഴിഞ്ഞ 10 വർഷം നടന്ന പരീക്ഷകളിൽ സമാന ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് ആശങ്കയുണ്ട്. പിഎസ്സിയുടെ നാളിതുവരെ നടന്ന പരീക്ഷകളിൽ ഒരു സ്ക്രീനിങ് നടത്തേണ്ടതുണ്ട്. ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി വിഡി സതീശനെ കണ്ടു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആസൂത്രണ ബോർഡിലേക്കുള്ള പി എസ് സി പരീക്ഷയിലെ പിഴവിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഒ ജെ ജനീഷ്
