2 49

വിവോ സബ് ബ്രാന്‍ഡായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 15 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ് കരുത്തു പകരുന്ന ഈ സ്മാര്‍ട്ട്ഫോണില്‍ 7,000 എംഎഎച്ച് ബാറ്ററിയാണുള്ളത്. ഐക്യൂഒഒ 15 ഒറിജിന്‍ഒഎസ് 6ലാണ് പ്രവര്‍ത്തിക്കുക. ചൈനയില്‍ ഇതിനകം ലഭ്യമായ പുതിയ ഉപയോക്തൃ ഇന്റര്‍ഫേസ്, ആപ്പിളിന്റെ ലിക്വിഡ് ഗ്ലാസ് ഡിസൈനിന് സമാനമാണ്. ആപ്പിളിന്റെ ഡൈനാമിക് ഐലന്‍ഡില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആറ്റോമിക് ഐലന്‍ഡ് ആണ് മറ്റൊരു പുതിയ കൂട്ടിച്ചേര്‍ക്കല്‍. ഇത് സ്‌ക്രീനില്‍ തത്സമയ അലര്‍ട്ടുകള്‍ കാണിക്കും. മ്യൂസിക് പ്ലേബാക്ക് കൈകാര്യം ചെയ്യുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ ഇത് അനുവദിക്കുകയും ചെയ്യുന്നു. ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. ഡോള്‍ബി വിഷന്‍, വയര്‍ലെസ് ചാര്‍ജിങ് എന്നിവയാണ് മറ്റു സവിശേഷതകള്‍. 256, 512 ജിബി സ്റ്റോറേജുകളിലാണ് ഇത് വിപണിയില്‍ എത്തുന്നത്. 100വാട്ട് ഫ്ലാഷ് ചാര്‍ജാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *