ബോളിവുഡ് സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ധുരന്ദറി’ലെ അതിമനോഹരമായൊരു പ്രണയ ഗാനം റിലീസ് ചെയ്തു. രണ്‍വീറിനൊപ്പം നായികയായി എത്തുന്ന സാറ അര്‍ജുനെയും വീഡിയോയില്‍ കാണാം. ശാശ്വത് സച്ച്ദേവാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അരിജിത് സിംഗ്, അര്‍മാന്‍ ഖാന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഇര്‍ഷാദ് കാമില്‍ ആണ്. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം ഡിസംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധുരന്ദര്‍. ‘ഉറി ദ സര്‍ജിക്കല്‍’ സ്‌ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധര്‍. ജിയോ സ്റ്റുഡിയോസ് , ആ62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങളിലെത്തുന്നു.
