ശ്രീനാഥ് ഭാസി നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പൊങ്കാല’. ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കിനെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ചിത്രത്തിലെ എട്ട് റീലുകളിലെ 8 സീനുകള്‍ നീക്കം ചെയ്ത ശേഷം മാത്രമേ പുറത്തിറക്കാവു എന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്ത ശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് എ ബി ബിനില്‍ ആണ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ആക്ഷനും ചിത്രത്തില്‍ ഏറെ പ്രാധാന്യമുണ്ട്. യാമി സോനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബാബുരാജ്, സുധീര്‍ കരമന, സാദിഖ്, സമ്പത്ത് റാം, അലന്‍സിയര്‍, കിച്ചു ടെല്ലസ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോന്‍ ജോര്‍ജ്, മുരുകന്‍ മാര്‍ട്ടിന്‍ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
‘പൊങ്കാല’ ചിത്രത്തിന്റെ റിലീസ് മാറ്റി
