ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് ഇന്ത്യൻ റെയിൽവേ ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. അടിയന്തര നടപടിയുടെ ഭാഗമായി 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ വർധിപ്പിച്ചു. ഇൻഡിഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ നീക്കം. രാജ്യത്തുടനീളം 114 ലധികം അധിക ട്രിപ്പുകളും സർവീസ് നടത്തിയിട്ടുണ്ട്. ഉയർന്ന ഡിമാൻഡ് ഉള്ള റൂട്ടുകളിൽ അധിക ചെയർ കാർ, സ്ലീപ്പർ ക്ലാസ് കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്. നോർത്തേൺ റെയിൽവേ എട്ട് ട്രെയിനുകളിൽ 3 എസി, ചെയർ കാർ ക്ലാസ് കോച്ചുകളുടെ അധിക കോച്ചുകൾ കൂട്ടിച്ചേർത്തു.
ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ
