നെതർലൻഡ്സിൽ ഈയടുത്ത് നടന്ന ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻ്റിൽ, കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടെന്ന് ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്. തൻ്റെ മുടി, വസ്ത്രം, ഉച്ചാരണം തുടങ്ങിയ അപ്രസക്തമായ കാര്യങ്ങളാണ് മറ്റുള്ളവർ ശ്രദ്ധിക്കുന്നത്. ടൂർണമെന്റിൽ താൻ പുലർത്തിയ മികവിനെ ആരും ശ്രദ്ധിച്ചിട്ടില്ല . കായിക രംഗത്ത് അർഹിക്കുന്ന അംഗീകാരം വനിതാ താരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും കഴിഞ്ഞ വർഷം ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് നേടിയ ദിവ്യാ ദേശമുഖ് ആരോപിച്ചു. ദിവ്യ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെച്ചത്. അന്ന്നടന്ന മത്സരത്തിൽ 13-ാം റൗണ്ടിൽ 4.5 എന്ന സ്കോറോടെ ലിയോൺ ലൂക്ക് മെൻഡോങ്കയോട് പരാജയപ്പെട്ട് ചലഞ്ചേഴ്സ് വിഭാഗത്തിൽ 12-ാം സ്ഥാനത്താണ് ദിവ്യ ദേശ്മുഖ് ഫിനിഷ് ചെയ്തത്.
കാണികളിൽ നിന്ന് ലിംഗവിവേചനം നേരിട്ടെന്ന് ഇന്ത്യൻ മാസ്റ്റർ ദിവ്യ ദേശ്മുഖ്
