ഉഷ്ണതരംഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ദില്ലി ഫയർ സർവീസ്. തീപിടുത്ത സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ദില്ലി ഫയർ സർവീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. ഉഷ്ണ തരംഗത്തെ തുടർന്ന് ദില്ലിയിൽ ജല നിയന്ത്രണം കർശനമാക്കിയിരിക്കുകയാണ് സർക്കാർ. വെള്ള ടാങ്കറുകളെ ഏകോപ്പിക്കാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ജല ദുരുപയോഗം തടയുന്നതിനായി 200 സംഘങ്ങളേയും നിയോഗിച്ചു.
ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി
