പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കന്യാകുമാരിയിലെ കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്. ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് അദ്ദേഹത്തിന്റെ ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്കായി സുരക്ഷ ഒരുക്കുന്നത്.
പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസത്തിലേക്ക്
