തനിക്കും സിദ്ധരാമയ്യക്കുമെതിരെ ശത്രുസംഹാര യാഗം നടത്തിയെന്ന ആരോപണവുമായകർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കേരളത്തിലെ ഒരു രാജരാജേശ്വരി ദേവസ്ഥാനത്തിന് അടുത്താണ് പൂജ നടത്തിയതെന്ന് വിവരം കിട്ടിയെന്ന് ശിവകുമാർ വ്യക്തമാക്കി. യാഗത്തിന്റെ ഭാഗമായി 21 ആടുകൾ, 5 പോത്തുകൾ, 21 കറുത്ത ആടുകൾ, അഞ്ച് പന്നികൾ എന്നിവയെ ബലി നൽകി. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാമെന്നും. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഡി കെ ശിവകുമാർ വ്യക്തമാക്കി.
തനിക്കും സിദ്ധരാമയ്യക്കുമെതിരെ യാഗം നടന്നതായി ഡി കെ ശിവകുമാർ
