ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം. ജില്ലാ മെഡിക്കൽ ഓഫീസർമാരും ഡെപ്യൂട്ടി ഡിഎംഒമാരും പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്നാണ് വകുപ്പിന്റെ കർശന നിർദ്ദേശം. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പകരം ഉദ്യോഗസ്ഥർക്ക് അച്ചടക്ക നടപടികൾ സംബന്ധിച്ച് ക്ലാസ് എടുക്കാനാണ് ഈ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ഉന്നത ഉദ്യോഗസ്ഥരെ അച്ചടക്ക നടപടികളെക്കുറിച്ചുള്ള ക്ലാസിൽ പങ്കെടുക്കാൻ തലസ്ഥാനത്തേക്ക് വിളിപ്പിച്ചത് ആരോഗ്യ മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കാസർകോട് മുതലുള്ള കേരളത്തിലെ വിവിധ ജില്ലകളിലെ ഡിഎംഒമാരും ഡെപ്യൂട്ടി ഡിഎംഒമാരും ഈ പരിപാടിയിൽ പങ്കെടുക്കണം.
ആരോഗ്യ വകുപ്പ് ഉന്നതരോട് തിരുവനന്തപുരത്ത് എത്താൻ അടിയന്തര നിർദ്ദേശം
