Untitled design 2026 06 23T104733.894

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം കെ മുനീർ. വീഴ്ച വരുത്തിയത് പിണറായി വിജയൻ്റെ സർക്കാർ ആണെന്നും കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റത്തിന് അവസരം ഉണ്ടായിരുന്നു. എന്നാൽ, ഇടതുപക്ഷം അത് ചെയ്തില്ല. സംസ്ഥാനത്തിന്റെ പരമാധികാരം പണയം വെച്ചു. കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഉപ സമിതി ഉണ്ടാക്കി പദ്ധതി പഠിച്ചില്ലെന്നും എംകെ മുനീർ പറഞ്ഞു. കരാറിൽ നിന്ന് പിന്മാറാനുള്ള അധികാരം കേന്ദ്രത്തിനു മാത്രം നൽകി. കേന്ദ്രത്തിന് മാത്രം പിന്മാറാൻ അവകാശം ഉള്ള പദ്ധതിയിൽ കേരളം പിന്മാറി എന്ന് പറയുന്നതിൽ പിന്നെ എന്ത് യുക്തിയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം ബദൽ മാർഗം തേടണമെന്നും എംകെ മുനീർ നിർദേശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *