ഇന്ത്യന്‍ ഐ.ടി ഭീമനായ എച്ച്.സി.എല്‍. ടെക് ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പായ സര്‍വം എ.ഐ-യില്‍ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു. സര്‍വം എ.ഐ സമാഹരിക്കുന്ന പുതിയ നിക്ഷേപ സമാഹരണത്തിന്റെ ഭാഗമായാണ് ഈ തുക വരുന്നത്. ഏകദേശം 1.5 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഈ റൗണ്ടിലൂടെ മൊത്തം 300 ദശലക്ഷം ഡോളര്‍ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എച്ച്.സി.എല്‍.ടെക് നേതൃത്വം നല്‍കുന്ന ഈ നിക്ഷേപത്തില്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ബെസ്സമര്‍ വെഞ്ച്വര്‍ പാര്‍ട്ണേഴ്‌സും 50 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. കൂടാതെ എന്‍വിഡിയ, പ്രോസ്പിരിറ്റി 7, ആക്ടിവേറ്റ് തുടങ്ങിയ പ്രമുഖ ആഗോള നിക്ഷേപകരും നിലവിലുള്ള നിക്ഷേപകരായ ഖോസ്ല വെഞ്ചേഴ്സ്, ലൈറ്റ്സ്പീഡ് എന്നിവരും ഇതില്‍ പങ്കാളികളാകും.
സര്‍വം എ.ഐയില്‍ വന്‍ നിക്ഷേപവുമായി എച്ച്.സി.എല്‍
