കേരളത്തില്‍ നിന്നൊരു വമ്പന്‍ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) വരുന്നു. പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ആണ് 4000 കോടി രൂപയുടെ ഐപിഒ നടത്തി ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2025-26) മുന്‍വര്‍ഷത്തെ 787 കോടി രൂപയില്‍ നിന്ന് 1640 കോടി രൂപയിലേക്ക് കമ്പനിയുടെ ലാഭം മുന്നേറിയിരുന്നു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. ഐപിഒയ്ക്ക് മുന്നോടിയായി ഓഹരി വിഭജനം നടത്താനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. 10 രൂപ മുഖവിലയുള്ള ഓഹരിയെ 2 രൂപ മുഖവിലയുള്ള 5 ഓഹരികളായാണ് വിഭജിക്കുക. ഓഹരികളിലേക്ക് കൂടുതല്‍ നിക്ഷേപമൊഴുകാനും ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം ഉയരാനും ഇതു സഹായിക്കുമെന്ന് കരുതുന്നു. ഐപിഒയ്ക്ക് പുറമേ, കടപ്പത്രങ്ങള്‍ പുറത്തിറക്കി 4000 കോടി രൂപവരെ സമാഹരിക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
4000 കോടി രൂപയുടെ ഐപിഒ നടത്താന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്
