കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളെന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയമെന്നും അദ്ദേഹം കുറിച്ചു.
കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുകയെന്ന് രാഹുൽ ഗാന്ധി
