വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. എംപവേഡ് കമ്മിറ്റി നൽകുന്ന ശുപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക. സെബിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് വളരെ വേഗം സർക്കാരിന് കത്ത് നൽകിയത്. സാധാരണഗതിയിൽ സെബിയുടെ അംഗീകാരം ലഭിച്ച് ആറുമാസത്തെ സമയം വേണമെന്നിരിക്കേയാണ് പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് വളരെ വേഗം കത്ത് നൽകാനുള്ള തീരുമാനം അദാനി പോർട്സ് സ്വീകരിച്ചത്. ധാരണാപത്രത്തിലെ വ്യവസ്ഥകളടക്കം ഉൾപ്പെടുത്തിയാണ് കത്ത് നൽകിയിട്ടുള്ളത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റത്തിൽ അദാനി ഗ്രൂപ്പ് നൽകിയ കത്ത് സർക്കാർ പരിശോധിക്കും
