പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം. മൂപ്പനെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി. മൂപ്പനായി ഇന്ന് ഉൾവനത്തിൽ കൂടുതൽ പരിശോധന നടത്തും. മൂപ്പന്റെ ബന്ധുക്കളും പൊലീസിനും വനവകുപ്പിനും ഒപ്പം പോകും. 70 കാരനായ ഊര് മൂപ്പൻ മോഹൻദാസിനെയാണ് ശനിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പനെ കാണാതായിട്ട് 6 ദിവസം
