എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച തികച്ചും വ്യക്തിപരമായ സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. ആരോഗ്യപരമായ പല പ്രശ്നങ്ങളും നേരിടുന്നയാളാണ് താൻ അതിനാൽ പലരും വന്ന് കാണാറുണ്ടെന്നും കെ സി വേണുഗോപാലും അങ്ങനെയാണ് തന്റെ വീട്ടിൽ വന്നതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ സന്ദർശനമാണെന്നും തന്നെ കാണാൻ വന്നാൽ അദ്ദേഹം സിപിഎമ്മിൽ ചേരുമോയെന്നും ജി സുധാകരൻ ചോദിച്ചു. അതോടൊപ്പം ജി സുധാകരനുമായുള്ള കൂടിക്കാഴ്ച സൗഹൃദ സന്ദര്‍ശനം മാത്രമാണെന്ന് കെസി വേണുഗോപാലും പറഞ്ഞു. കേരള കോണ്‍ഗ്രസ് യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന വാര്‍ത്ത മാത്രമെ അറിയുകയുള്ളുവെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജി സുധാകരനെ കണ്ടത് തികച്ചും വ്യക്തിപരമാണെന്നും രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരിച്ച് ജി സുധാകരൻ
