അമിത് ഷാ പരാജയമെന്ന് കെജരിവാൾ ആരോപിച്ചു. ഇന്നലെ ഗ്രേറ്റർ കൈലാഷിലെ പദയാത്രക്കിടെയാണ് കെജരിവാളിന് നേരെ ആക്രമണ ശ്രമമുണ്ടായത് കെജരിവാളിന് നേരെ സ്പീരിറ്റ് ഒഴിച്ച് കത്തിക്കാനാണ് നീക്കം നടന്നതെന്നും പിന്നിൽ ബിജെപിയാണെന്നും ദില്ലിയിൽ ക്രമസമാധാനം തകർന്നതിൽ അമിത് ഷാ മറുപടി പറയണമെന്നും എഎപി ആവശ്യപ്പെട്ടു. എഎപി സർക്കാർ ബസ് മാർഷൽ പദ്ധതി പ്രകാരം ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഇന്നലെ ആക്രമണം നടത്തിയ അശോക് ഝാ. പദ്ധതി ലഫ് ഗവർണർ നിർത്തലാക്കിയിരുന്നു ആറ് മാസത്തെ ശമ്പളം കിട്ടാനുണ്ടെന്നും എഎപി വാക്ക് പാലിച്ചില്ലെന്നും ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എഎപി പഴയ നാടകങ്ങൾ അവസാനിപ്പിച്ച് ജനങ്ങളുടെ വിഷയങ്ങൾ മനസിലാക്കണമെന്ന് ബിജെപി തിരിച്ചടിച്ചു.
അമിത് ഷാ പരാജയമെന്ന് എഎപി
