ജി. സുധാകരന്റെ പരാമർശത്തിൽ പ്രതികരിക്കാതെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു മന്ത്രി സജി ചെറിയാൻ. എം.ടി വാസുദേവൻ നായർക്കെതിരെ ആദ്യം വിമർശനം ഉന്നയിച്ചത് സജി ചെറിയാൻ എന്നായിരുന്നു ജി. സുധാകരന്റെ പരാമർശം. ഏത് ചെറിയാൻ ആണെങ്കിലും അങ്ങനെ പറയാമോ എന്നും സുധാകരൻ വിമർശിച്ചിരുന്നു.എം ടി വാസുദേവൻ നായർ പഠിപ്പിക്കാൻ വരണ്ട എന്ന് താൻ പറഞ്ഞിട്ടില്ലെന്നും ആർക്കും പഠിപ്പിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി. സുധാകരന്റെ പരാമർശത്തിൽ പ്രതികരിക്കാതെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ
