റിപ്പബ്ലിക്ദിന പരേഡിൽ ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം. ഡൽഹി നോർത്ത് ഡിസ്ട്രിക്ട് അഡീഷനൽ ഡിസിപി തൃശൂർ ചാലക്കുടി സ്വദേശിയായ ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു 147 അംഗ സംഘത്തെ നയിക്കുന്നത്. ശ്വേതയാണ് കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും ഡൽഹി പൊലീസ് സംഘത്തെ നയിച്ചത്. ഡൽഹി പൊലീസ് സംഘത്തെ ശ്വേത നയിക്കുമ്പോൾ അഭിമാന നിമിഷങ്ങൾക്കു സാക്ഷികളായി പോസ്റ്റൽ വകുപ്പിൽ നിന്നു വിരമിച്ച ശേഷം ചാലക്കുടിയിൽ അഭിഭാഷകനായി പ്രാക്ടിസ് ചെയ്യുന്ന അച്ഛൻ കെ.എസ്.സുഗതനും ചാലക്കുടി എൽഐസി ഓഫിസിൽ ഉദ്യോഗസ്ഥയായ അമ്മ ബിന്ദുവും ഉണ്ടാകും.
റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ അണിനിരക്കുന്നത് വനിതകൾ മാത്രം
