ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 25 മുതൽ തുടങ്ങാനാണ് തീരുമാനം. എന്നാൽ നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്പീക്കർക്ക് കത്തു നൽകി. സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിൽ നിന്ന് രണ്ടിലേക്ക് മാറ്റണമെന്നും, ഫെബ്രുവരി 9 മുതൽ 25 വരെ ജാഥ ഉള്ളതിനാൽ ഈ ദിവസങ്ങളിലെ ഷെഡ്യൂൾ മാറ്റണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെടുന്നു.
നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം
