കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. കോണ്‍ഗ്രസിന്റേത് ഭാരത് തോഡോ അന്യായ യാത്രയാണെന്നും, രാജ്യം ഭരിക്കാൻ അവർ യോഗ്യരല്ലെന്നും നദ്ദ പറഞ്ഞു. അസ്സമിൽ ത്രിദിന സന്ദർശനത്തിന് എത്തിയ വേളയിലാണ് ബിജെപി അധ്യക്ഷന്റെ പ്രതികരണം. അതോടൊപ്പം സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിനു മണിപ്പുർ തലസ്ഥാനമായ ഇംഫാലിൽ അനുമതി നിഷേധിച്ചിരുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയെ വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ
