മംഗളൂരുവിൽ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് വിദ്യാർഥിനികൾക്ക് നാല് ലക്ഷം രൂപ വീതവും, കൂടാതെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചതായി കർണാടക വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി അറിയിച്ചു. അതോടൊപ്പം പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അറിയിച്ചു. പെൺകുട്ടികൾക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂർ സ്വദേശി അബിൻ ഷിബി പൊലീസ് കസ്റ്റഡിയിലാണ്. തിരിച്ചറിയൽ പരേഡ് നടത്തേണ്ടതിനാൽ ഇയാളുടെ മറ്റു വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനികൾക്ക് സാമ്പത്തിക സഹായം
