പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടർന്ന് കോളേജ് ഹോസ്റ്റലിൽ പുതിയ മാറ്റങ്ങള്‍. ഒരു അസിസ്റ്റന്റ് വാർഡന് ഹോസ്റ്റലിന്റെ മുഴുവൻ ചുമതലയും നല്‍കും, ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. മൂന്ന് നിലകൾ ഉള്ള ഹോസ്റ്റലിൽ ഓരോ നിലയിലും ഓരോ ചുമതലക്കാർ ഉണ്ടാവും. കൂടാതെ വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്. അതോടൊപ്പം സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് ഡീൻ എം കെ നാരായണനും അസി. വാര്ഡൻ ഡോ. കാന്തനാഥനും നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ ഇന്നലെ വൈസ് ചാൻസലര്‍ സസ്പെൻഡ് ചെയ്തിരുന്നു.
പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിൽ ഇനി മുതൽ നാല് ചുമതലക്കാർ
