കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം. പ്രായപരിധിയിൽ ഇളവ് പിണറായി വിജയന് മാത്രം നൽകാനാണ് തീരുമാനം. മുഖ്യമന്ത്രിയായി തുടരുന്നിടത്തോളം അദ്ദേഹത്തെ പിബിയിൽ നിലനിർത്തും. പ്രായപരിധിയിൽ ഇളവിനുള്ള നിർദ്ദേശം സംഘടന റിപ്പോർട്ടിലില്ല. അതേസമയം, പ്രകാശ് കാരാട്ട് അടക്കമുള്ളവർ പിബിയിൽ നിന്ന് ഒഴിവാകും. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള ചർച്ചകൾ തുടങ്ങിയില്ലെന്നും അടുത്ത കേന്ദ്ര കമ്മിറ്റി കഴിഞ്ഞേ ആലോചനകൾ തുടങ്ങൂ എന്നുമാണ് നേതാക്കൾ പറയുന്നത്.
കേന്ദ്രതലത്തിലും പ്രായ പരിധി കർശനമായി പാലിക്കാനുള്ള തീരുമാനവുമായി സിപിഎം
