കൊച്ചി സെൻ്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക മുന്നിൽ കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ വിഭാഗം തടഞ്ഞു. രാവിലെ ആറ് മണിയോടെ എത്തിയ ബിഷപ്പിനെ ഗേറ്റിന് മുന്നിൽ തന്നെ തടയുകയായിരുന്നു. വൻ പൊലീസ് സുരക്ഷ എത്തിയെങ്കിലും ബസിലിക്കക്ക് അകത്ത് വിമതപക്ഷം തമ്പടിച്ചിരുന്നതോടെ ബിഷപ്പിന് ബസലിക്കയിൽ പ്രവേശിക്കാനായില്ല.ഏകീകൃത കുർബാനക്ക് ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഇവർ.ഇതിനിടെ ബസലിക്കയിലെ കസേരകൾ ഒരു വിഭാഗം വലിച്ചെറിഞ്ഞു.മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡുകളും നശിപ്പിച്ചു. ഇതോടെ കുർബാന ഉപേക്ഷിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ആൻഡ്രൂസ് താഴത്ത് മടങ്ങി. പ്രതിഷേധങ്ങൾക്കിടെ ബസിലിക്കയിൽ വിമതപക്ഷം ജനാഭിമുഖ കുർബാന അർപ്പിച്ചു .
ഏകീകൃത കുർബാന തർക്കം, ബസിലിക്കക്ക് മുന്നിൽ ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവച്ചു
