കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്. നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നയിക്കാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹി വിമാനത്താവളത്തിലിൽ എത്തി. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. 10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം.
കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്
