Screenshot 20260602 130745

ഇന്ധന വില വർധനയിൽ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകണമെന്നും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

‎സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി വരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ. ബി. അശോക്, എന്‍.പ്രശാന്ത് എന്നിവര്‍ സര്‍വീസിലേക്ക് മടങ്ങിവരും. ഇന്ന് വൈകുന്നേരത്തോടെ ഉത്തരവ് ഇറങ്ങിയേക്കും.

‎കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് പിഎംഎൽഎ കോടതി. എംഎൽഎ എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി, തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞത്.

‎യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കും.

‎നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദ്ദിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് ഗ്രേഡ് എസ്ഐമാർ.  എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകിയത്. ഉന്നത ഉദ്യോഗസ്ഥൻ്റെ നിർദ്ദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്ന് എസ്ഐമാർ പറഞ്ഞു.

‎വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ തുടര്‍ഭരണം പിണറായി വിജയന്‍ അട്ടിമറിച്ചെന്ന വെളിപ്പെടുത്തലുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ സുരേഷ് കുമാര്‍. 2011ലെ തിരഞ്ഞെടുപ്പില്‍ 13 മണ്ഡലങ്ങളില്‍ തോല്‍പ്പിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്നാണ് ആരോപണം.

‎ബെവ്കോ സിഎംഡി സ്ഥാനത്ത് നിന്നും എം ആർ അജിത്കുമാറിനെ മാറ്റണമെന്ന് എക്സൈസ് മന്ത്രി എം ലിജു. വകുപ്പിൻ്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

‎പശ്ചിമബംഗാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നു പരിഹസിച്ച് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‎സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ് സെക്രട്ടറിയായി എസ്. നിസാമിനെ നിയമിച്ചു. മഹാത്മാഗാന്ധി (എംജി) യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.

‎പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോൾ സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞു. ഉപനേതൃസ്ഥാനത്തിൻ്റെ കാര്യം കേരളത്തില്‍ തീരുമാനിക്കട്ടെയെന്നാണ് എം.എ.ബേബിയുടെ നിലപാട്.

‎മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ് പി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിൻ്റെ ഹർജി തള്ളി. കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്.

‎നിലവിളക്ക് വിവാദത്തിൽ പ്രതികരണവുമായി സമസ്ത നേതാവ് ഉമർഫൈസി മുക്കം. വൈദ്യുതി വരുന്നതിന് മുൻപ് നമ്മളെല്ലാവരും വെളിച്ചത്തിനായി വിളക്കാണ് കത്തിച്ചിരുന്നതെന്നും ഇപ്പോഴും വൈദ്യുതി നിലക്കുമ്പോൾ വിളക്ക് കത്തിക്കാറുണ്ടെന്നും ഉമർഫൈസി മുക്കം പറഞ്ഞു.

‎കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടി സിദ്ദീഖ് പറഞ്ഞു. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.

‎പാലാ നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യു  പരാതി നൽകി. യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ വെച്ച് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നാണ് പരാതി.

‎എറണാകുളം കോതമംഗലം എസ്എച്ച്ഒക്കെതിരെ ഭീഷണി കുറിപ്പുമായി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. നിയമപരമായും വേണ്ടിവന്നാല്‍ കായികപരമായും നേരിടുമെന്നാണ് ഭീഷണി.

‎പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തെ ചൊല്ലി മന്ത്രി സണ്ണി ജോസഫിന്  കെപിസിസി യോഗത്തിൽ വിമർശനം. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു.

‎നടന്‍ ടിനിടോമിനെതിരെ നടി അന്‍സിബ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പോലീസ്. കടവന്ത്ര പോലീസ് തിങ്കളാഴ്ച അന്‍സിബയുടെ മൊഴി രേഖപ്പെടുത്തും. താരസംഘടനയായ അമ്മയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ ഇടപെടാന്‍ വൈകരുതെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.

‎നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നയിക്കാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹി വിമാനത്താവളത്തിലിൽ എത്തി.  10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്.

‎തമിഴ്നാട്ടിൽ 717 ടാസ്‌മാക് ഔട്ലറ്റുകൾ പൂട്ടി. ആരാധനാലയങ്ങൾ, സ്‌കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ അടുത്തുള്ളവയാണ് അടച്ചുപ്പൂട്ടിയത്. 610 ഔട്ട്‌ലെറ്റുകൾ ബുധനാഴ്ചക്ക് മുൻപ് പൂട്ടിയിരുന്നു. 107 എണ്ണം ഇന്നലെ അടച്ചതായി എക്സൈസ് മന്ത്രി കെ.വിഗ്നേഷ് അറിയിച്ചു.

‎തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജിപ്രവാഹം. തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് രാജിവെച്ച . ഏറെ ആലോചനകൾക്ക് ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

‎ഇറാനെതിരെയുള്ള അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തൊട്ടുപിന്നാലെ ഗൾഫ് രാജ്യങ്ങളായ കുവൈത്തിലും ബഹ്‌റൈനിലും ശനിയാഴ്ച പുലർച്ചെയോടെ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

‎ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ തൊടുത്തുവിട്ട നാല് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം. പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി.

‎സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ. ലണ്ടൻ സർവീസ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ ബെർക്ക്ബെക്ക് കോളേജിൽ കഴിഞ്ഞ ദിവസം പ്രസംഗത്തിന് പിന്നാലെ സദസ്സിലുണ്ടായിരുന്ന ചിലർ ഇന്ത്യയിലെ ജനാധിപത്യ തകർച്ചയെക്കുറിച്ചും ചീഫ് ജസ്റ്റിസ് മുൻപ് നടത്തിയ വിവാദപരമായ പാറ്റ പരാമർശത്തെക്കുറിച്ചും ചോദ്യങ്ങൾ ഉന്നയിച്ചതോടെയാണ് രംഗം വഷളായത്.

‎ഇന്ത്യയ്‌ക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്താനോ ഭീഷണികൾ ഉയർത്താനോ ശ്രമിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ഇത്തരം ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും, അത്തരം ശ്രമങ്ങൾ നടത്തുന്ന രാജ്യങ്ങൾക്ക് തന്നെ അത് ദോഷകരമായി ഭവിക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *