7 9

മഴക്കാലത്ത് പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. കാലാവസ്ഥയിലെ മാറ്റം, ഉയര്‍ന്ന ഈര്‍പ്പം, ശിരോചര്‍മത്തിലെ അഴുക്കും ഫംഗസ് ബാധയും, പോഷകക്കുറവും തുടങ്ങി പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ മുടി കൂടുതല്‍ ദുര്‍ബലമാകാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നു. ഇത് സ്‌കാല്‍പ്പിലെ കൂടുതല്‍ എണ്ണയും വിയര്‍പ്പും അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇതിലൂടെ മുടിയുടെ വേരുകള്‍ ദുര്‍ബലമാകുകയും മുടികൊഴിച്ചില്‍ വര്‍ധിക്കുകയും ചെയ്യാം. മഴവെള്ളത്തില്‍ പൊടിപടലങ്ങളും രാസവസ്തുക്കളും കലരാനുള്ള സാധ്യത കൂടുതലാണ്. മഴയില്‍ നനഞ്ഞ മുടി ഏറെ നേരം വെക്കരുത്. വീട്ടിലെത്തിയ ഉടന്‍ ശുദ്ധജലത്തില്‍ മുടി കഴുകി ഉണക്കുക. അമിതമായി എണ്ണ പുരട്ടുന്നത് പൊടിയും അഴുക്കും പിടിക്കാന്‍ കാരണമാകും. എണ്ണ പുരട്ടുന്നെങ്കില്‍ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക. മഴക്കാലത്തും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് അത്യാവശ്യമാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും സഹായകരമാണ്. മഴക്കാലത്ത് പലരും ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്താറുണ്ട്. ആവശ്യമായ പ്രോട്ടീന്‍, അയണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവയുടെ കുറവ് മുടികൊഴിച്ചിലിന് കാരണമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *